ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.
Sep 27, 2026 10:11 AM | By PointViews Editor

കണ്ണൂർ: വയോജന വകുപ്പും സ്ത്രീ സുരക്ഷാ നിയമങ്ങളും ഉണ്ടായിട്ടും 80 വയസ്സുള്ള ഒരമ്മയ്ക്ക് തെമ്മാടിയായ മകനിൽ നിന്ന് ഏറ്റ ക്രൂരമായ ആക്രമണത്തിൽ കേസില്ല. കാരണം ആർക്കും പരാതിയില്ല. മാത്രമല്ല അമ്മയെ കൊല്ലാക്കൊല ചെയ്ത ക്രിമിനൽ ഇന്ത്യൻ സൈനികനാണ് പോലും. സ്വന്തം അമ്മയെ കൊല്ലാൻ നടക്കുന്നവനൊക്കെയാണ് മാതൃരാജ്യത്തെ രക്ഷിക്കാൻ നടക്കുന്നതെന്ന് പറയാൻ തന്നെ ഇന്ത്യൻ ജനത നാണിക്കണം. കണ്ണൂർ ജില്ലയിലെ കേളകം - കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള തൊട്ടിക്കവലയിലാണ് ക്രൂരമായ ആ സംഭവം നടന്നത്. 2026 സെപ്റ്റംബർ 26 ന് സന്ധ്യയ്ക്കാണ് സൈനികനായ മകൻ സ്വന്തം അമ്മയെ തെങ്ങിൻ്റെ മടൽ കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചത്. വയോധികയായ അമ്മാമ്മയെ കാണാൻ എത്തിയ 18 വയസ്സുകാരിയായ കൊച്ചുമകൾക്ക് നേരേയും വൃത്തികെട്ടവൻ ആക്രമണം നടത്തി. ശരീരമാകെ അടിയേറ്റ ആ അമ്മയുടെ  നിലവിളി കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ കേളകം പൊലീസാണ് ആ വൃദ്ധ മാതാവിനെയും കൊച്ചുമകളെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായ പരുക്കുകൾ ഉള്ളതിനാൽ ഇരുവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസെടുക്കാൻ പൊലീസ് തയാറായെങ്കിലും ക്രൂരനായ സൈനികനെ ഭയന്ന് ബന്ധുക്കൾ ആരും പരാതി നൽകിയില്ല. ബോധം തിരികെ കിട്ടിക്കഴിഞ്ഞാൽ മാതാവിൻ്റെ മൊഴിയെടുത്ത് കേസെടുക്കാനാണ് പൊലീസ് ശ്രമം. എന്നാൽ മകനെതിരെ പരാതിപ്പെടാൻ ആ അമ്മ തയാറാകുമോ എന്ന സംശയവും ഉണ്ട്. ക്രിമിനൽ സൈനികനെ പൊലീസ് പിടികൂടിയെങ്കിലും പരാതിയില്ലാത്തതിനാൽ നടപടിയെടുക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. കൺമുന്നിൽ ജനം കണ്ട സംഭവമായിരുന്നിട്ടും കേരളത്തിലെ മാധ്യമങ്ങൾ, പ്രത്യേകിച്ച് പ്രിൻ്റ് മീഡിയകൾ ഈ ക്രൂര സംഭവം റിപ്പോർട്ട് ചെയ്തില്ല. ഇന്ത്യയിലെ പത്രസ്വാതന്ത്യത്തിന് നിയമങ്ങൾ കൂച്ചുവിലങ്ങിടുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ഇത്തരം സംഭവങ്ങളിൽ തെളിയുന്നത്. ആക്രമണത്തിൽ ഇരയാകുന്നവരും ബന്ധുക്കളും പരാതി പറയാതെ, എത്ര ക്രൂരമായ പീഢനത്തിലും കേസ്സെടുക്കാൻ കഴിയാതെ പൊലീസ് ആശയക്കുഴപ്പത്തിലാകുന്നതു പോലെ തന്നെ പത്രങ്ങളും പ്രശ്നത്തിലാണ്. സംഭവം കണ്ടതു പടി റിപ്പോർട്ട് ചെയ്യുകയും എന്നാൽ ഇരയ്ക്കോ ബന്ധുക്കൾക്കോ പരാതിയില്ലാത്ത പക്ഷം ക്രിമിനലായ പ്രതിക്ക് രക്ഷപ്പെട്ട് വന്ന് വാർത്ത നൽകിയ പത്രത്തിനെതിരെയും പൊലീസിനെതിരെയും നിയമ നടപടി സ്വീകരിക്കാമെന്നതാണ് പല ക്രിമിനൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാനും കേസാകാതിരിക്കാനും ഒരു കാരണം. ആ ക്രിമിനലുകൾ നടത്തുന്ന നിയമ നടപടികൾ പൊലീസിനും പ്രിൻ്റഡ് മീഡിയകൾക്കും തലവേദനയും കുരുക്കുമാകുമ്പോൾ ഓൺ ലൈൻ മാധ്യമങ്ങൾക്കും ചാനലുകൾക്കും ബ്രേക്കിങ്ങ് ന്യൂസ് നൽകാൻ സാധിക്കുന്നതാണ്. പക്ഷെ അവരും നിയമ നടപടികൾ നേരിടേണ്ടി വരും. എന്നാൽ പെട്ടെന്ന് ലഭിച്ച വിവരമായതിനാൽ പിഴവ് സംഭവിച്ചതാണെന്ന ന്യായം പറഞ്ഞ് പിൻവാങ്ങുകയും വാർത്ത, സൈറ്റുകളിൽ നിന്ന് പിൻവലിക്കുകയുമാണ് ടെലെവിഷൻ മീഡിയയും ഓൺലൈൻ മീഡിയകളും ചെയ്യുന്നത്. പ്രിൻ്റഡ് മീഡിയകൾക്ക് ആ സാധ്യതയില്ല. ഒരിക്കൽ പ്രിൻ്റ് ചെയ്താൽ പിന്നെയത് പിൻവലിക്കാൻ കഴിയില്ല. കാരണം അതൊരു ഹാർഡ് കോപ്പിയും രേഖയും ആയി സൂക്ഷിക്കപ്പെടും. അതിനാൽ തന്നെ ക്രിമിനലുകൾ പലരും ആ സാധ്യത തേടി പോയി അക്രമം മറച്ചു പിടിക്കും. മാനനഷ്ടകേസ്സുകൾ നൽകിയാണ് പ്രിൻ്റഡ് മീഡിയകളെ പലരും നേരിടുന്നത്. അതിനാൽ തന്നെ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തുന്ന കേസ്സുകളും രേഖാമൂലം തെളിയിക്കാൻ കഴിയുന്നതോ ചോദ്യം ചെയ്യാൻ പറ്റുന്നതോ ആയ സംഭവങ്ങളിലും മാത്രമാണ് പ്രിൻ്റഡ് മീഡിയ വാർത്തകൾ തയാറാക്കാറുള്ളൂ. പത്രങ്ങളുടെ വിശ്വാസ്യത അതാണ്. പ്രത്യേകിച്ച് മലയാള മനോരമ, മാതൃഭൂമി, ഇന്ത്യൻ എസ്പ്രസ്, ദി ഹിന്ദു ഒക്കെ തുടങ്ങിയ ദേശീയ പത്രങ്ങളുടെ കാര്യത്തിൽ വിശ്വാസ്യത കൂടുതലാണ്. അതുകൊണ്ടാണ് ആ പ്രിൻ്റഡ് മീഡിയകളിൽ വരുന്ന വാർത്തകൾ പരിശോധിച്ച് കോടതികളും സർക്കാരുകളും ഒക്കെ കേസുകളെടുക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും. വൃദ്ധ മാതാവിനെ സൈനികനായ മകൻ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തതിനാൽ പൊലീസ് നടപടികൾ ഒന്നും മുന്നോട്ടു പോയില്ല. അതിനാൽ തന്നെ ദേശീയ അച്ചടി മാധ്യമങ്ങളിൽ വാർത്ത വന്നതുമില്ല. നിയമക്കുരുക്കുകളുടെ പേരിലുള്ള ഈ സെൻസറിങ്ങിനെ മറയാക്കി ''പ്രൊഫഷണൽ ക്രിമിനൽസ്" മുതൽ അബദ്ധ കുറ്റവാളികൾ വരെ രക്ഷപ്പെടുന്നു. എന്നാൽ ദേശീയ വിഷ്വൽ മീഡിയാസ് ഒഴികെയുള്ള ചാനലുകളിൽ ചിലതും ഓൺലൈൻ മാധ്യമങ്ങളിൽ ഏറെയും ഈ തരം പ്രൊഫഷനൽ ക്രിമിനലുകളേയും അബദ്ധവശാൽ കുറ്റവാളികളേയും മുതലെടുത്ത് നേട്ടമുണ്ടാക്കുകയും പിന്നീട് ആ വാർത്തകൾ ചർച്ചകൾക്ക് ശേഷം ഒതുക്കുകയോ മുക്കുകയോ ക്ഷമാപണത്തോടെ പിൻവലിച്ചതായി അഭിനയിക്കുകയോ ചെയ്യുന്നു.


എന്നാൽ കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് നേരേയുണ്ടാകുന്ന ക്രിമിനൽ ആക്രമണങ്ങളെ തടയാനെന്ന പേരിൽ ഇവിടെ നിലനിൽക്കുന്ന നിയമങ്ങൾ ദുർബലമാണെന്ന് വ്യക്തമാകുകയാണ്. വയോജന സംരക്ഷണത്തിന് പ്രത്യേകിച്ച് വയോധികമാർക്ക് ഉള്ള സംരക്ഷണത്തിന് ഉതകുന്ന നിയമങ്ങളുടെ കുറവ് വ്യക്തമാകുന്നുണ്ട്. ഇത്തരം ക്രൂര സംഭവങ്ങളിൽ സ്വമേധയാ കേസെടുക്കാനുള്ള ധൈര്യം പൊലീസിന് ഉണ്ടാകാത്തത് നിയമങ്ങളുടെ ദൗർബല്യമാണ്. ഭാരതീയ ന്യായ സംഹിത എന്ന പുതിയ നിയമ വ്യവസ്ഥ വന്നതോടെ ഇന്ത്യൻ ശിക്ഷാ നിയമത്തേക്കാൾ പ്രൊഫഷണൽ കുറ്റവാളികൾ കൂടുതൽ സുരക്ഷിതരാണെന്ന പ്രതീതിയാണ് ഉണ്ടായിട്ടുള്ളത്. ശിക്ഷകൾ ലഘുവാകുന്നതും ഒഴിവുകൾ നൽകുന്നതും പരോൾ പോലെയുള്ള കലാപരിപാടികൾ നടത്തുന്നതും സാധുജനങ്ങൾക്ക് നിയമ പരിരക്ഷ എന്നതിനേക്കാൾ സ്ഥിരം ക്രിമിനലുകൾക്ക് സൗകര്യമാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. അതിനാൽ ഇത്തരം ക്രൂര സംഭവങ്ങളുടെ കേസുകളിൽ സാങ്കേതിക കുരുക്കുകൾ ഇല്ലാത്ത നിയമങ്ങൾ നിർമിക്കുകയും ശിക്ഷകൾ കഠിനമാക്കുകയും വേണം. ജീവിതത്തിൽ പിന്നീടൊരിക്കലും ക്രിമിനൽ ബുദ്ധി പ്രവർത്തിക്കാത്ത വിധം കഠിനമായിരിക്കണം ശിക്ഷ.


തൊട്ടിക്കവല സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വയോജന സുരക്ഷക്കായുള്ള നിയമങ്ങളിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണം. ഒരു സൈനികനാണ് സ്വന്തം അമ്മയോടും കൊച്ചുമകളോടും ഈ ക്രൂര കൃത്യം ചെയ്തതെന്നതിനാൽ കഠിനശിക്ഷ ലഭിക്കും വിധം നടപടികൾ ഉണ്ടാകണം. ആ സൈനികനെ കോർട്ട് മാർഷൽ ചെയ്യാൻ കേരള പൊലീസ് ആവശ്യപ്പെടണം. ഇത്തരം വൃത്തികെട്ട സൈനികനെയൊക്കെ എങ്ങനെ ഒരു നാടിൻ്റെ സുരക്ഷ ഏൽപ്പിക്കാൻ സാധിക്കുമെന്ന് സൈനിക മേധാവികളും സർക്കാരും ചിന്തിക്കണം. 25 വർഷത്തിൽ കുറയാത്ത കഠിനശിക്ഷ കിട്ടുന്ന വിധം നടപടികൾ ഈ സംഭവത്തിൽ സ്വീകരിച്ചാൽ ഭാവിയിൽ ഇത്തരം സൗകര്യപ്രദമായി കുറ്റകൃത്യം ചെയ്യുന്നവർ ആ പണി നിർത്തും.


വയോധികയെയും കൊച്ചുമകളെയും സൈനികനായ മകൻ ആക്രമിച്ച സംഭവത്തിൽ പരാതി നൽകാനുള്ള ആരോഗ്യമൊന്നും ആ അമ്മയ്ക്കില്ല. പിന്നെ പരാതി നൽകാവുന്നത് മറ്റ് മക്കൾക്കോ ബന്ധുക്കൾക്കോ ആണ്. എന്നാൽ അക്രമിയുടെ ശത്രുത ഭയന്നും അനാവശ്യമായ അഭിമാനബോധം കൊണ്ടും ബന്ധുക്കൾ പരാതി നൽകാതെ പിൻമാറുന്ന കാഴ്ചയാണ് പതിവായി കാണാറുള്ളത്. ഇവിടെയും അങ്ങനെയൊക്കെയാകാം സംഭവിച്ചിട്ടുണ്ടാകുക. ഇത്തരം സന്ദർഭങ്ങളിൽ അനാവശ്യ അഭിമാനബോധവും ശത്രുതാ ഭയവും കാരണം മാതൃകാപരമായ ശിക്ഷാ നടപടികളോട് നിസഹകരിക്കുന്ന പ്രവണത എല്ലാ പൗരൻമാരും ഉപേക്ഷിക്കണം. പരാതി നൽകണം. കഠിനശിക്ഷ ലഭ്യമാകുന്ന വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കണം. അതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തണം. പൊതുജനമധ്യത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുക്കാനുള്ള നിയമം കർശനമായി നടപ്പിലാക്കണം. മാനുഷികതയോട് ചേർന്ന് സത്യസന്ധതയോടെ പരാതിപ്പെടാനും കൂറുള്ള സാക്ഷ്യം പറയാനും ജനം മടി കൂടാതെ തയാറാകണം.


കേരളത്തിൽ വയോജനങ്ങൾക്കും വൃദ്ധ മാതാപിതാക്കൾക്കും നേരേ ഉണ്ടാകുന്ന അതിക്രമങ്ങൾ ഏറെയാണ്. അഭിമാനബോധവും ഭയവും കാരണം പരാതിപെടാൻ കഴിയാതെ കഷ്ടപ്പെടുന്ന വൃദ്ധരും വൃദ്ധ മാതാപിതാക്കളും കൂടുതലുള്ള നാടാണിത്. അവിടെ

വയോജന വകുപ്പ് രൂപീകരിച്ച വി.ഡി.സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു. അതിന് പ്രേരണയും ധൈര്യവും പകർന്ന കോൺഗ്രസിന് അഭിനന്ദനങ്ങൾ. പക്ഷെ ഇതു മുതൽ ആ വകുപ്പിൻ്റെ ഇടപെടൽ കാര്യക്ഷമമാക്കാനും കൂടിയുള്ള ഇടപെടൽ സർക്കാർ തലത്തിൽ 'മുതൽ ഉണ്ടാവണം. വയോജനവകുപ്പ് ഇടപെട്ട് ഈ ക്രിമിനൽ സൈനികനെതിരെ സൈനിക മേധാവിക്കും സൈനിക കോടതിക്കും വിവരം കൈമാറണം. എല്ലാ വിധത്തിലുള്ള ശിക്ഷാ നടപടികളും ആവശ്യപ്പെടണം. കാരണം സ്വന്തം മാതാവിനോട് അക്രമം കാട്ടുന്നവൻ മാതൃരാജ്യം അവകാശപ്പെടുന്ന അഭിമാനത്തിന് കളങ്കമേൽപ്പിക്കില്ല എന്ന് വിശ്വസിക്കാനാകില്ല.

സൈനികൻ കുടിച്ചു ലക്ക് കെട്ടാണ് സ്വന്തം അമ്മയെ തല്ലിച്ചതച്ചതെന്നും മദ്യപിച്ചതുകൊണ്ട് സ്വബോധം നഷ്ടപ്പെട്ടാണ് ഈ അക്രമം കാട്ടിയതെന്നും ന്യായീകരിച്ച് ഈ വിഷയത്തെ വെറുതെ വിടരുത്. ഒരു സൈനികൻ അത് ചെയ്യുന്നത് ഇന്ത്യൻ സേനയ്ക്ക് തന്നെ അപമാനമാണ്. സൈന്യം നൽകുന്ന മദ്യം കഴിച്ചാൽ സ്വന്തം അമ്മയേം പെങ്ങളേം തിരിച്ചറിയാൻ കഴിയില്ല എന്ന് പറയുന്നെങ്കിൽ ആ മദ്യവും ഒരു വില്ലനാണ്.

കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന പഴമൊഴി ആ വൃദ്ധ മാതാവ് കണക്കിലെടുത്തു പരാതി നൽകിയില്ല എന്ന് കരുതിയാലും

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന് തെളിയിക്കാൻ നമ്മുടെ നിയമ വ്യവസ്ഥിതി തയാറെടുക്കരുത്.

Criminal soldier beats up elderly mother. No complaint, no case, no news, no action.

Related Stories
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

Sep 25, 2026 06:42 AM

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ...

Read More >>
പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

Sep 25, 2026 05:03 AM

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ...

Read More >>
സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

Sep 23, 2026 09:45 AM

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം...

Read More >>
മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

Sep 23, 2026 06:57 AM

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ...

Read More >>
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
Top Stories